കർഷക അവാർഡ് ജേതാവിന് ആദരം.
തിരൂർ: കേരള സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ മികച്ച കർഷകർക്കുള്ള അവാർഡ് ലഭിച്ച സൗമിനിചാക്കിയാട്ടിൽ എന്തുകൊണ്ടും ഈ ബഹുമതിക്ക് അർഹയാണെന്നും ഭർത്താവിൻ്റെ അകാല വിയോഗത്തിൽ തളരാതെ മൂന്ന് കൈകുഞ്ഞുങ്ങളെ വളർത്തി, മനോഹരമായ കൊച്ചു വീട് പണിത്, അഭിമാനത്തോടെ ചങ്കൂറ്റത്തോടെ ജീവിതത്തോട് പൊരുതി നേടാൻ താൻ തെരഞ്ഞെടുത്ത പശുവളർത്തി പാൽവിതരണം നടത്തി. ഒരുത്തമ കർഷകയുടെ നിശ്ചയദാർഢ്യം നാടിന് തന്നെ മാതൃകയാണെന്നും ഫലകവും സമ്മാനവും നൽകി SDPI വാർഡ് ഭാരവാഹികൾ പറഞ്ഞു.
മെമന്റോ ഏറ്റു വാങ്ങിയപ്പോൾ അറിയാതെ പഴയ കാലം ഓർത്തുകൊണ്ട് അറിയാതെ സൗമിനി വിതുമ്പി പോയത് കൂടി നിന്നവരുടെ കണ്ണു നനയിച്ചു.അനുമോദന ചടങ്ങിൽ എസ്, ഡി, പി, ഐ പൂക്കയിൽ ബ്രാഞ്ച് പ്രസിഡന്റ് സി. പി. റഫീഖ്, സെക്രെട്ടറി അഷ്കർ കല്ലേരി, ജാബിർ എന്നിവർ നേതൃത്വം നൽകി.
ഷാഫി സബ്ക, നജീബ് തിരൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. SDPI പൂക്കയിൽ ബ്രാഞ്ച് കമ്മിറ്റി നൽകിയ ഉപഹാരത്തിനു നന്ദി അർപ്പിച്ചു കൊണ്ട് സൗമിനി ചേച്ചി സംസാരിച്ചു.