തിരൂർ ചമ്രവട്ടത്ത് വൻ കഞ്ചാവ് വേട്ട; 230 കിലോ കഞ്ചാവ് പിടികൂടിയത് ടോറസ് ലോറിയിൽ കടത്തുന്നതിനിടെ

തിരൂർ: മലപ്പുറം തിരൂരിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശമിച്ച 230 കിലോ കഞ്ചാവാണ് ചമ്രവട്ടം നരിപറമ്പിൽ വച്ച് പോലീസ് പിടികൂടിയത്. ടോറസ് ലോറിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്ത്.

സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ സ്വദേശി മനോഹരൻ, ചാലക്കുടി സ്വാദേശി
ഡിനേഷ്, തൃശ്ശൂർ സ്വദേശി
ബിനീത് എന്നിവരാണ് പിടിയിലായത്.
