കേരളം വീണ്ടും വാക്സിൻ ക്ഷാമത്തിലേക്ക്;ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം ഉണ്ടെന്നും എത്രയും വേഗം കൂടുതൽ വാക്സിൻ എത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ ആറു ജില്ലകളിൽ കൊവിഷീൽഡിന്റെ സ്റ്റോക്ക് പൂർണമായും തീർന്നെന്നും കൊവാക്സിൻ എടുക്കാൻ ആരും താത്പര്യം കാണിക്കുന്നില്ലെന്നും ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കൊവിഷില്‍ഡ് വാക്‌സിന്റെ സ്റ്റോക്ക് തീര്‍ന്നത്. സംസ്ഥാനത്ത് മൊത്തം 1.4 ലക്ഷം ഡോസ് കൊവിഷീൽഡ് മാത്രമാണ് ഇനി ബാക്കിയുള്ളത്.

അതേസമയം എല്ലാ ജില്ലകളിലും കൊവാക്സിൻ ലഭ്യമാണെങ്കിലും അതിന്റെ സ്റ്റോക്കും പരിമിതമാണ്. കൊവാക്‌സിന്‍ എടുക്കാന്‍ പലരും ആശങ്ക കാണിക്കുന്നുണ്ടെന്നും ഇത് അനാവശ്യമായ ആശങ്കയാണെന്നും കൊവാക്‌സിനും കൊവിഷീല്‍ഡും ഒരു പോലെ ഫലപ്രദവും സുരക്ഷിതവുമാണെന്നും മന്ത്രി പറഞ്ഞു.