എടാ, എടീ വിളികള്‍ അവസാനിപ്പിക്കണം; കേരളാ പോലീസ് അച്ചടക്കം പഠിക്കണം; ഹൈക്കോടതി
കൊച്ചി: കേരളാ പോലീസ് അച്ചടക്കം പഠിക്കണമെന്ന് ഹൈക്കോടതി. ജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണം. ഇക്കാര്യം വ്യക്തമാക്കി പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി താക്കീത് ചെയ്തു.

പോലീസ് ജനങ്ങളോട് ഇടപെടുമ്പോള്‍ മാന്യമായ ഭാഷയാണ് ഉപയോഗിക്കേണ്ടത്. ഇത് എല്ലാ സ്റ്റേഷനിലേക്കു സര്‍ക്കുലര്‍ ആയി അറിയിക്കണമെന്ന് ഡിജിപിക്കു കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് പലയിടത്തും പൊലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.