മലപ്പുറം ജില്ലയില്‍ അഞ്ച് നഗരസഭ വാര്‍ഡുകളില്‍ക്കൂടി കര്‍ശന നിയന്ത്രണം
മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച (2021 സെപ്തംബര്‍ മൂന്ന്) അഞ്ച് നഗരസഭാ വാര്‍ഡുകളിലേക്കുകൂടി കൂടി വ്യാപിപ്പിച്ചു. പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരം നിയന്ത്രണങ്ങള്‍ ഒരാഴ്ച തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍
കൊണ്ടോട്ടി – വാര്‍ഡ് ഒന്ന്
തിരൂരങ്ങാടി – മൂന്ന്, എട്ട് വാര്‍ഡുകള്‍
വളാഞ്ചേരി – 19, 33 വാര്‍ഡുകള്‍
പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍
ആതവനാട് – വാര്‍ 10 പരിതി
ചോക്കാട് – വാര്‍ഡ് അഞ്ച് (ചോക്കാട്), വാര്‍ഡ് 10 (പുല്ലങ്ങോട്)
എടക്കര – വാര്‍ഡ് എട്ട് (വെള്ളാരംകുന്ന്)
എടവണ്ണ – വാര്‍ഡ് രണ്ട് (കിഴക്കെ ചാത്തല്ലൂര്‍)
കരുളായി – വാര്‍ഡ് ഒന്‍പത് (അമ്പലക്കുന്ന്)
കീഴാറ്റൂര്‍ – വാര്‍ഡ് 18 (തച്ചിങ്ങനാടം)
കുഴിമണ്ണ – വാര്‍ഡ് 11 (കുഴിമണ്ണ)
മൂത്തേടം – വാര്‍ഡ് എട്ട് (വെള്ളമുണ്ട)
നന്നംമുക്ക് – വാര്‍ഡ് 10 (താരിയത്ത്)
നിറമരുതൂര്‍ – വാര്‍ഡ് ആറ് (കരിമരം)
ഒതുക്കുങ്ങല്‍ – വാര്‍ഡ് ആറ് (തൊടുകുത്തുപറമ്പ്)
ഒഴൂര്‍ – വാര്‍ഡ് ഒന്‍പത് (കരിങ്ങപ്പാറ)
പൊന്മള – വാര്‍ഡ് ആറ് (ആക്കപ്പറമ്പ്)
പൂക്കോട്ടൂര്‍ – വാര്‍ഡ് 13 (ന്യൂബസാര്‍)
പോരൂര്‍ – വാര്‍ഡ് എട്ട് (പള്ളിക്കുന്ന്)
തിരുനാവായ – വാര്‍ഡ് ഒന്ന് (കണ്ടമ്പാറ)
വാഴയൂര്‍ – വാര്‍ഡ് നാല് (പൊന്നേമ്പാടം)
വഴിക്കടവ് – വാര്‍ഡ് 13 (വള്ളിക്കാട്)
മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍
ആലങ്കോട് – ചിയ്യാനൂര്‍
കരുളായി – താഴെമൈലംപാറ
മക്കരപ്പറമ്പ് – കല്ലുവളപ്പ്
വെളിയങ്കോട് – താഴത്തേല്‍പ്പടി ഭാഗം
വെട്ടം – ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു കിഴക്കു ഭാഗം