39 അവശ്യ മരുന്നുകളുടെ വില കുറച്ച് കേന്ദ്ര സർക്കാർ: പുതിയ പട്ടിക
ന്യൂഡൽഹി: കാൻസർ, ടി.ബി, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള 39 അവശ്യ മരുന്നുകളുടെ വില കുറച്ച് കേന്ദ്ര സർക്കാർ പുതിയ പട്ടികയിറക്കി. അവശ്യ മരുന്ന് പട്ടികയിൽ നിന്ന് 16 എണ്ണം നീക്കം ചെയ്‌തു. ബ്ളീച്ചിംഗ് പൗഡർ, ആന്റിബയോട്ടിക്കായ എരിത്രോമൈസിൻ എന്നിവ ഇതിൽപ്പെടും.
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പുതിയ പട്ടിക പുറത്തിറക്കിയത്. പട്ടികയിലുള്ള മരുന്നുകൾക്ക് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിട്ടിയാണ്(എൻ. പി.പി.എ) വില നിശ്ചയിക്കുക.
വില കുറച്ച മരുന്നുകൾ
കാൻസർ ചികിത്സയ്ക്കുള്ള അസാസൈറ്റിഡിൻ, ഫ്ളൂഡാറാബിൻ, ബെൻഡാമസ്റ്റൈൻ ഹൈഡ്രോക്ളോറൈഡ്, ഫാൽവെസ്ട്രാന്റ്, ഐറിനോടെക്കാൻ എച്ച്.സി.എൽ ട്രൈഹൈഡ്രേറ്റ് , ലെനാലിഡോമൈഡ്
ടിബി ചികിത്സയ്ക്കുള്ള ബേഡാക്യൂലൈൻ, ഡേലാമനൈഡ്, അലർജിക്കുള്ള മൊണ്ടെലൂക്കാസ്റ്റ്,
പ്രമേഹത്തിനുള്ള ടെനെലിഗ്ളിപ്‌റ്റിൻ, ഇൻസുലിൻ ഗ്ളാർഗൈൻ,
വൈറസ് വ്യാപനം തടയാനുള്ള ഡൊലൂടെഗ്രാവിർ, ഡാരണാവിർ-റിട്ടോണാവിർ,
ആന്റിബയോട്ടിക്കായ അമിക്കാസിൻ, ഫീനോക്‌സിമിഥൈൽ പെൻസിലിൻ, പ്രോകെയ്‌ൻ ബെൻസയിൽ പെൻസിലിൻ,
ഫംഗസ്ബാധയ്ക്കുള്ള എൽട്രാകോണാസോൾ,
പുകവലി നിറുത്താനുള്ള നിക്കോട്ടിൻ റീപ്ളേസ്മെന്റ് തെറാപ്പി, ബ്യൂപ്രിനോർഫൈൻ, ബ്രൂപ്രിനോർഫൈൻ-നാലോക്‌സോൺ
ഗർഭനിരോധന മരുന്നായ ഓർമിലോക്‌സിഫെനെ, റോട്ടോ വൈറസ് വാക്‌സിൻ