ഐ എന്‍ എല്ലിനെ ചതിച്ചവര്‍ക്ക് വീണ്ടും മെമ്പര്‍ഷിപ്പ് നല്‍കരുത്
മഞ്ചേരി : ഐഎന്‍എല്ലിനെ ചതിച്ച് കൂറുമാറി മഞ്ചേരി നഗരസഭയില്‍ എല്‍ ഡി എഫ് ഭരണത്തെ അട്ടിമറിച്ച, അഴിമതി നടത്തുകയും ചെയ്ത വ്യക്തികള്‍ക്ക് വീണ്ടും ഐ എന്‍ എല്ലില്‍ മെമ്പര്‍ഷിപ്പ് നല്‍കരുതെന്ന് ഐഎന്‍ എല്‍ മഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അടുത്ത ദിവസം മന്ത്രി അഹമ്മദ് മഞ്ചേരിയിലെത്തി ഇത്തരക്കാര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കുവാന്‍ നീക്കം നടത്തുന്നുണ്ട്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് കരീം മാസ്റ്റര്‍, മണ്ഡലം സെക്രട്ടറി അലവി മാര്യാട്, ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി, മുനിസിപ്പല്‍ പ്രസിഡന്റ് കെ പി ഇബ്രാഹിം ഹാജി, മണ്ഡലം സെക്രട്ടറി മുഹമ്മദലി മാസ്റ്റര്‍, വി എം ഫിറോസ് മുള്ളമ്പാറ, കോയ മുള്ളമ്പാറ സംസാരിച്ചു.