സ്വർണ വിലയിൽ വർദ്ധന
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധന. ഏതാനും ദിവസങ്ങളായി സ്വർണവിപണിയിൽ ഇടിവ് തുടരുകയാണ്. ഇതിനിടെയാണ് ഇന്ന് സ്വർണവില ഉയർന്നത്. പവൻ 240 രൂപ കൂടി 35,600 രൂപയാണ് ഇന്നത്തെ സ്വർണവില. 30 രൂപ ഉയർന്ന് 4450 രൂപ ഒരു ഗ്രാം സ്വർണത്തിന്റെ വില.

ബുധനാഴ്ച 35,440 ആയിരുന്ന പവൻ വില പിറ്റേന്ന് 35,360 ആയി താഴ്ന്നിരുന്നു. വെള്ളിയാഴ്ച സ്വർണവില മാറ്റമില്ലാതെ തുടർന്നു.