ഹോട്ടലുകൾക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണം.
മലപ്പുറം:കോവിഡ് വ്യാപനത്തോടൊപ്പം പാചക വാതക വിലവർധന കൂടി വന്നതോടെ ഹോട്ടലുകളും , ചായക്കടകളും അടച്ചിടൽ ഭീഷണിയാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു.
കുതിച്ചുയരുന്ന പാചകവാതകവിലയോടപ്പം എണ്ണ ,നെയ്യ് ,കോഴിയിറച്ചി തുടങ്ങിയ ഉൽപന്നങ്ങളൾക്കും വൻ വിലവർധന തുടരുകയാണ്.
കോവിഡ്നിയന്ത്രണങ്ങൾ കാരണം നിലവിൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയും ഇല്ല .
ഇതെല്ലാം മൂലം ഏറ്റവും വലിയ തൊഴിൽ മേഖലകൂടിയായ ജില്ലയിലെ രണ്ടായിരത്തോളം ഹോട്ടൽ അടഞ്ഞുകിടക്കുകയാണ്. ഈ മേഖലയെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി സർക്കാർ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും വിലവർധന തടയാൻ സർക്കാർ ഇടപെടൽ വേണമെന്നും, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സി എച്ച് സമദ് അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡൻറ് എം. മൊയ്തീൻകുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി പി അബ്ദുറഹിമാൻ ,രഘു മഞ്ചേരി, എ.ഷൗക്കത്തലി,സലിം തേനാരി, സംഗം മണി, റോയൽ അയ്യൂബ്,അബ്ബാസ് പട്ടിക്കാട് പ്രസംഗിച്ചു.