Fincat

വീട്ടിൽ എഴുത്ത് ലോട്ടറി നടത്തിയ ഒരാൾ പിടിയിൽ

കുറ്റിപ്പുറം: വീട്ടിൽ എഴുത്ത് ലോട്ടറി നടത്തിയ ഒരാൾ പിടിയിൽ. കുറ്റിപ്പുറം കച്ചേരിപ്പറമ്പ് തങ്ങൾപടി സ്വദേശി പുല്ലൂണിപ്പറമ്പിൽ റിജു(46)നെയാണ് കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് മൊബൈൽ ഫോണുകളും പണവും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. കുറ്റിപ്പുറത്തിന്റെ പല പ്രദേശങ്ങളിൽ നിന്നും ഇരുചക്ര വാഹനത്തിൽ കറങ്ങി നടന്ന് ആവശ്യക്കാരായവരിൽ നിന്ന് നമ്പർ എഴുതി വാങ്ങുകയും പണം ഈടാക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്.

1 st paragraph

കൂടാതെ മൊബൈൽ നമ്പരിലേക്ക് ഗൂഗിൾ പേ വഴിയും മറ്റും പണം സ്വീകരിക്കുകയും ഭാഗ്യ നമ്പറുകൾ ഇയാൾക്ക് മെസേജ് ചെയ്ത് കൊടുക്കുകയുമാണ് പതിവ്. കേരള ലോട്ടറിയുടെ നറുക്കെടുപ്പിൽ ഭാഗ്യാന്വേഷികൾ നൽകിയ നമ്പർ സമ്മാനാർഹമായാൽ എഴുത്ത് ലോട്ടറിയിൽ ഇവർക്കും സമ്മാനം ലഭിക്കും. ദീർഘകാലത്തെ ഇടവേളക്ക് ശേഷം കേരള ലോട്ടറിയുടെ നറുക്കെടുപ്പ് സജീവമായത് എഴുത്തു ലോട്ടറി മാഫിയക്കും വളമായി.

2nd paragraph