Fincat

അനുസ്മരണ സമ്മേളനം നടത്തി


മലപ്പുറം : റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം മലപ്പുറം ജില്ല കമ്മിറ്റിയുടെ   നേതൃത്വത്തില്‍ റാഫ് മുന്‍ ജില്ല പ്രസിഡന്റ്  പരേതനായ ബി.കെ. സെയ്തിന്റെ പേരില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പി. ഉബൈദുളള എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.

അനുസ്മരണ സമ്മേളനം പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു
1 st paragraph

കോവിഡ് പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച മികച്ച പ്രകടനങ്ങള്‍ നടത്തിയ  ഡോ. കെ എ.  പരീതിനെയും  സീനിയര്‍ െ്രെഡവര്‍ ആയിരുന്ന ചലചിത്ര നടന്‍ സാലു കൂറ്റനാടിനേയും ചടങ്ങില്‍ ആദരിച്ചു . മുഴുവന്‍ അ+ കരസ്ഥമാക്കി ഉന്നത വിജയം കൈവരിച്ച റാഫ് അംഗങ്ങളുടെ മക്കളായ മിന്‍ഹ മാമ്പ്ര, നന്ദന കൊളത്തായി,, മുഹമ്മദ് അഷ്ഫക്ക് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി .

കോവിഡ് പ്രതിരോധ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഡോ. കെ എ പരീതിനെ റാഫ് പ്രതിനിധികള്‍ ആദരിക്കുന്നു
2nd paragraph

 റാഫ് ജില്ല പ്രസിഡന്റ് എം ടി. തെയ്യാല അദ്ധ്യക്ഷത വഹിച്ചു . ഡോ. കെ.എം. അബ്ദു മുഖ്യ പ്രഭാഷണം നടത്തി.  നൗഷാദ് മാമ്പ്ര സ്വാഗതവും   ബേബി ഗിരിജ നന്ദിയും പറഞ്ഞു.പാലോളി അബ്ദുറഹിമാന്‍, വിജയന്‍ കൊളത്തായി,കണിയാടത്ത് ബഷീര്‍, എ.കെ. ജയന്‍ , അരുണ്‍ വാരിയത്ത്, ഡോ.വിന്നര്‍ ഷെരീഫ്, ഹനീഫ അടിപ്പാട്ട്, കെ. റുബീന, സാബിറ ചേളാരി, ഷെറിന്‍ ഷാജി, കെ സി. വേണുഗോപാലന്‍ എന്നിവര്‍ നേതൃത്യം നല്‍കി.

എം എല്‍ എ പി ഉബൈദുള്ളയെ റാഫ് മുഖ്യരക്ഷാധികാരി പാലോളി അബ്ദുറഹിമാന്‍ ഹാരാര്‍പ്പണം നടത്തുന്നു