വിഷം അകത്തുചെന്ന് 25കാരിയായ വീട്ടമ്മ മരണപ്പെട്ടു
മഞ്ചേരി : വിഷം അകത്തുചെന്ന് അവശ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മലപ്പുറം വഴിക്കടവ് വട്ടപ്പാറ പുളിക്കലങ്ങാടി പള്ളിപുറം നൗഷാദിന്റെ ഭാര്യ അന്‍ഷിദ (25) ആണ് മരിച്ചത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ മക്കള്‍ക്കൊപ്പം വള്ളിക്കാട് വാടക വീട്ടിലായിരുന്നു താമസം. ഇക്കഴിഞ്ഞ ബുധനാഴ്ച യാണ് വിഷം അകത്തുചെന്ന് അവശനിലയില്‍ യുവതിയെ കണ്ടെത്തിയത്.

ഉടന്‍ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. മദാരി മുഹമ്മദ് – റംല ദമ്പതികളുടെ മകളാണ്. മക്കള്‍ : ഷഹന്‍ഷാന്‍, സയാന്‍. സഹോദരങ്ങള്‍ : അന്‍ഷിദ്, അനീഷ് ബാബു.