കഞ്ചാവിന് പകരം കമ്മൃൂണിസ്റ്റ് പച്ച ഉണക്കി നൽകി കബളിപ്പിച്ച യുവാവിനെ തട്ടിക്കൊട്ടു പോയ പ്രതി പിടിയിൽ
പൊന്നാനി : കഞ്ചാവിന് പകരം കമ്മൃൂണിസ്റ്റ് പച്ച ഉണക്കി നൽകി കബളിപ്പിച്ച യുവാവിനെ തട്ടിക്കൊട്ടു പോയ പ്രതി പൊന്നാനി പോലീസിൻ്റെ പിടിയിൽ കൂറ്റനാട് സ്വദേശി മാളിയേക്കൽ ഹാരിസ്(24) നെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

2020 മെയ് 9 ന് കഞ്ചാവ് വാങ്ങാനായി ഹാരിസും, കൂട്ടാളികളും അമൽ ബഷീറിന് 45,000 രൂപ നൽകിയിരുന്നു. എന്നാൽ കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നൽകി അമൽ ഇവരെ കബളിപ്പിക്കുകയും ചെയതു.ഇതിൻ്റെ വൈരാഗ്യത്തിൽ ഹാരിസും, സംഘവും, അമലിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഇവരുടെ മറ്റൊരു സുഹൃത്തായ അയിലക്കാട്ടെ സൈനുദ്ദീൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ് കൊണ്ടു പോവുകയായിരുന്നു.തുടർന്ന് അയിലക്കാട് ചിറക്കലിൽ വെച്ച് കാറിലെത്തിയ സംഘം അമലിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടി കൊണ്ട് പോവുകയും, വീട്ടിൽ വിളിച്ച് മോചനദ്രവ്യമായി 4 ലക്ഷം ആവശ്യപ്പെടുകയും ചെയ്തു
