Fincat

അദ്ധ്യാപക ദിനത്തിൽ സൽമ ടീച്ചറെ ആദരിച്ചു.

താനാളൂർ. ദേശീയ അദ്ധ്യാപക ദിനത്തിൽ
സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും സാമുഹ്യ പ്രവർത്തകയുമായ പി.സൽമ ടീച്ചറെ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താനാളൂരിലെ വസതിയിൽ എത്തിയാണ് ആദരവ് നൽകിയത്.

1 st paragraph

1972-ൽ സൊസൈറ്റി രജിസ്ടേഷൻ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത താനാളൂർ മഹിളാ സമാജം പ്രസിഡണ്ട് ആയി പൊതുപ്രവർത്തനം തുടങ്ങിയ ടീച്ചർ 5 പതിറ്റാണ്ടായി സാമുഹ്യ സാംസകാരിക രംഗങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. 2 തവണ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായും 2 തവണ താനാളൂർ ഗ്രാമ പഞ്ചായത്ത് അംഗമായും പ്രഥമ മലപ്പുറം ജില്ലാ കൗൺസിൽ അംഗമായും
തുടർച്ചയായി 23 വർഷം ജനപ്രതിനിധിയായി
പ്രവർത്തിച്ചു.

2nd paragraph

33 വർഷം സ്കൂൾ അദ്ധ്യാപികയായ അവർ താനുർ എസ്.എം.യു.പി.സ്കൂളിൽ നിന്നാണ് വിരമിച്ചത്. സംസ്ഥാന പ്രീ പ്രൈമറി അഡ്വൈസറി ബോർഡ് അംഗമായും
2 തവണ സംസ്ഥാന സാമുഹ്യ ക്ഷേമ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
25 വർഷം തുടർച്ചയായി വനിതാ ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡണ്ടായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
എം.ജി.എം മലപ്പുറം ജില്ലാ പ്രസിഡണ്ടും
സംസ്ഥാന നിർവഹണ സമിതി അംഗവുമായിരുന്നു അദ്ധ്യാപക ദമ്പതികളായിരുന്ന പുളിക്കൽ സ്വദേശിയും കേരള ജംഇഅത്തുൽ ഉലമാ ഫത്വ ബോർഡ് ചെയർമാനുമായിരുന്ന പി.കുഞ്ഞഹമ്മദ് മൗലവിയുടെയും പുളിക്കൽ എ.എം.എം. ഹൈസ്ക്കൂളിലെ മുൻ ഇംഗ്ലീഷ് അദ്ധ്യാപിക സി. ഹലീമ ടീച്ചറുടെയും മകളായ സൽമ ടീച്ചർ. റിട്ട: അദ്ധ്യാപകൻ കെ.മുഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യയാണ്. ആദരിക്കൽ ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി പബ്ലിക് റിലേഷൻ കോ-ഡിനേറ്റർ ഷിഫ ഖാജ ഉപഹാരം കൈമാറി. ഏരിയാ കൺവീനർ എൻ. സാബിറ ചടങ്ങിൽ അദ്ധ്യക്ഷയായി.