‘ബി ദി വാരിയര്‍’ കാംപയിന് തുടക്കമായി
മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നാം തരംഗത്തിന്‍റെ മുനയൊടിക്കാം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് നടന്നുവരുന്ന ബോധവല്‍ക്കരണ ശീലവല്‍ക്കരണ കാംമ്പയിനിന്‍റെ തുടര്‍ച്ചയെന്നോണം സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ‘ബി ദി വാരിയര്‍’എന്ന പുതിയ ക്യാമ്പയിന്‍ ആരംഭിക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ലയിലും കാംപയിന് തുടക്കമായി . ജില്ലയില്‍ കാംപയിന്‍ ലോഗോ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ കെ സക്കീനക്കും ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാലിനും കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
യഥാസമയം വാക്സിന്‍ സ്വീകരിച്ചു കൊണ്ട്, എസ്എംഎസ് കൃത്യമായി പാലിച്ചു കൊണ്ട് ആധികാരികമായ സന്ദേശങ്ങള്‍ കൈമാറിക്കൊണ്ട് കോവിഡിനെതിരായ പോരാട്ടത്തില്‍ യോദ്ധാവാകൂ എന്നതാണ് ഈ കാംപയിനിന്‍റെ മുദ്രാവാക്യം .
എസ്എംഎസ് കൃത്യമായി പാലിക്കുക, ആരോഗ്യവകുപ്പിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുളള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറുക, റിവേഴ്സ് ക്വാറന്‍റൈന്‍ പാലിക്കുക , വയോജനങ്ങള്‍ കുട്ടികള്‍ കിടപ്പു രോഗികള്‍ എന്നിവരിലേക്ക് രോഗം എത്തുന്നത് തടയുക തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിവിധ ജനവിഭാഗങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കാനും ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു.
മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറയ്ക്കുകയും വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കുകയുമാണ് ഈ കാംപയിനിന്‍റെ പ്രധാന ലക്ഷങ്ങള്‍.
ചടങ്ങില്‍ , ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി രാജു, ഡെപ്യൂട്ടി എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പിഎം ഫസല്‍, എന്‍എച്ച്എം ബിസിസി കണ്‍സള്‍ട്ടന്‍റ് ദിവ്യ ഇ. ആര്‍, ആശ കോര്‍ഡിനേറ്റര്‍ ശ്രീപ്രസാദ് പിആര്‍ഒ സംഗീതകുമാരി എന്നിവര്‍ പങ്കെടുത്തു.