കോവിഡ് 19: ജില്ലയില്‍ 1,695 പേര്‍ക്ക് വൈറസ് ബാധ; 3,144 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.51 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,606 പേര്
ഉറവിടമറിയാതെ 25 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 31,452 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 76,141 പേര്
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 സെപ്തംബര്‍ ആറ്) 1,695 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 16.51 ശതമാനമാണ് ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 1,606 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 25 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ് ബാധ. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 64 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,144 പേരാണ് തിങ്കളാഴ്ച ജില്ലയില്‍ രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,79,154 ആയി.
76,141 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 31,452 പേര് വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 800 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 387 പേരും 141 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 205 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്.
ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോവിഡ് വ്യാപനം കുറക്കുന്നതിനായി ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുള്ളവരും രോഗലക്ഷണങ്ങളുള്ളവരും അത് മറച്ചുവെക്കാന്‍ ശ്രമിക്കരുത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പ്രകാരമല്ലാതെ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില്‍ 26,92,048 ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തു
മലപ്പുറം ജില്ലയില്‍ ഇതുവരെ 26,92,048 ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകള്‍ വിതരണം ചെയ്തു. ഇതില്‍ 20,25,416 പേര്‍ക്ക് ഒന്നാം ഡോസും 6,66,632 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയിരിക്കുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിന് വിതരണം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി പുരോഗമിക്കുകയാണ്.
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 സെപ്തംബര്‍ ആറ്) കോവിഡ് ബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള വിവരം
എ.ആര് നഗര്‍ 06
ആലങ്കോട് 07
ആലിപ്പറമ്പ് 24
അമരമ്പലം 13
ആനക്കയം 25
അങ്ങാടിപ്പുറം 26
അരീക്കോട് 19
ആതവനാട് 10
ഊരകം 06
ചാലിയാര്‍ 19
ചീക്കോട് 12
ചേലേമ്പ്ര 05
ചെറിയമുണ്ടം 07
ചെറുകാവ് 12
ചോക്കാട് 04
ചുങ്കത്തറ 23
എടക്കര 06
എടപ്പറ്റ 08
എടപ്പാള്‍ 17
എടരിക്കോട് 02
എടവണ്ണ 24
എടയൂര്‍ 12
ഏലംകുളം 31
ഇരിമ്പിളിയം 03
കാലടി 10
കാളികാവ് 11
കല്പകഞ്ചേരി 12
കണ്ണമംഗലം 03
കരുളായി 06
കരുവാരക്കുണ്ട് 09
കാവനൂര്‍ 09
കീഴാറ്റൂര്‍ 05
കീഴുപറമ്പ് 30
കോഡൂര്‍ 09
കൊണ്ടോട്ടി 21
കൂട്ടിലങ്ങാടി 09
കോട്ടക്കല്‍ 10
കുറുവ 14
കുറ്റിപ്പുറം 08
കുഴിമണ്ണ 07
മക്കരപ്പറമ്പ് 05
മലപ്പുറം 38
മമ്പാട് 22
മംഗലം 01
മഞ്ചേരി 74
മങ്കട 10
മാറാക്കര 07
മാറഞ്ചേരി 27
മേലാറ്റൂര്‍ 03
മൂന്നിയൂര്‍ 08
മൂര്‍ക്കനാട് 27
മൂത്തേടം 06
മൊറയൂര്‍ 04
മുതുവല്ലൂര്‍ 08
നന്നമ്പ്ര 03
നന്നംമുക്ക് 27
നിലമ്പൂര്‍ 22
നിറമരുതൂര്‍ 100
ഒതുക്കുങ്ങല്‍ 05
ഒഴൂര്‍ 01
പള്ളിക്കല്‍ 12
പാണ്ടിക്കാട് 36
പരപ്പനങ്ങാടി 07
പറപ്പൂര് 07
പെരിന്തല്‍മണ്ണ 53
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 27
പെരുവള്ളൂര്‍ 05
പൊന്മള 75
പൊന്മുണ്ടം 27
പൊന്നാനി 23
പൂക്കോട്ടൂര്‍ 13
പോരൂര്‍ 30
പോത്തുകല്ല് 01
പുലാമന്തോള്‍ 24
പുളിക്കല്‍ 15
പുല്‍പ്പറ്റ 08
പുറത്തൂര്‍ 01
പുഴക്കാട്ടിരി 13
താനാളൂര്‍ 06
താനൂര്‍ 01
തലക്കാട് 05
തവനൂര്‍ 10
താഴേക്കോട് 15
തേഞ്ഞിപ്പലം 08
തെന്നല 02
തിരുനാവായ 13
തിരുവാലി 32
തൃക്കലങ്ങോട് 26
തൃപ്രങ്ങോട് 15
തുവ്വൂര്‍ 04
തിരൂര്‍ 13
തിരൂരങ്ങാടി 11
ഊര്‍ങ്ങാട്ടിരി 10
വളാഞ്ചേരി 10
വളവന്നൂര്‍ 25
വള്ളിക്കുന്ന് 06
വട്ടംകുളം 16
വാഴക്കാട് 13
വാഴയൂര്‍ 11
വഴിക്കടവ് 09
വെളിയങ്കോട് 24
വേങ്ങര 12
വെട്ടത്തൂര്‍ 07
വെട്ടം 06
വണ്ടൂര്‍ 114