Fincat

തമിഴ്നാട്ടിലും നിപ വൈറസ് സ്ഥിരീകരിച്ചു.

ചെന്നൈ: തമിഴ്നാട്ടിലും നിപ്പ് വൈറസ് സ്ഥിരീകരിച്ചു. കോയമ്പത്തൂർ ജില്ലയിലുള്ള ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ ജി.എസ് സമീരൻ അറിയിച്ചു. രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം പനിയെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗം പടരാതിരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായും കളക്ടർ വ്യക്തമാക്കി.

1 st paragraph

ഇന്നലെ കേരളത്തിൽ 12 വയസ്സുകാരൻ നിപ്പയെ തുടർന്ന് മരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിയാണ് മരിച്ചത്. 12 വയസ്സുകാരനുമായി 251 പേരാണ് സമ്പർക്കത്തിൽ ഏർപ്പെട്ടത്. ഇതിൽ എട്ട് പേർ രോഗലക്ഷണങ്ങൾ കാണിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

2nd paragraph