Fincat

സംസ്ഥാനത്തെ രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്‌ച ലോക്ഡൗണും പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് നടപ്പാക്കിയരാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്‌ച ലോക്ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കൊവിഡ് പ്രതിരോധത്തിന് സമാന്തരമായി നിപ പ്രതിരോധവും ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പേവാർ‌ഡ് നിപ പ്രതിരോധ വാർഡാക്കും. ഇവിടെ അധികമായി ജീവനക്കാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

1 st paragraph

നിപ പ്രതിരോധത്തിന് എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധം ഏകോപിപ്പിക്കാൻ നിപ ആക്‌ഷൻ പ്‌ളാൻ നടപ്പാക്കും. നിപ പ്രതിരോധത്തിന് എല്ലാ നടപടികളും കൈക്കൊണ്ടു. മന്ത്രിമാർ നിപ പ്രതിരോധ യജ്ഞത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും. കൊവിഡ് വ്യാപനം സംസ്ഥാനത്ത് കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പരിശീലക സ്ഥാപനങ്ങൾ ഒരുഡോസ് വാക്‌സിനെങ്കിലും എടുത്ത അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും വച്ച് തുറക്കാം. ബയോബബിൾ മാതൃകയിൽ വേണം തുറന്നു പ്രവർത്തിക്കാൻ.

2nd paragraph

അതോടൊപ്പം ഒക്ടോബർ നാല് മുതൽ ടെക്നിക്കൽ/പോളി ടെക്നിക്ക്/മെഡിക്കൽ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും അനദ്ധ്യാപകരേയും ഉൾപ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.