Fincat

‘സ്ത്രീ സുരക്ഷ’ പ്രഖ്യാപനങ്ങളിൽ ഒതുക്കുന്ന ഭരണകൂടം വിമൻ ഇന്ത്യ മൂഹ്‌മന്റ്

താനൂർ : സ്ത്രീ സുരക്ഷ പ്രഖ്യാപനങ്ങളിൽ ഒതുക്കുന്ന ഭരണകൂടം എന്ന തലകെട്ടിൽ, ആഗസ്റ്റ് അഞ്ച് മുതൽ സപ്റ്റംബർ അഞ്ച് വരെ, വിമൺ ഇന്ത്യ മൂഹ്‌മെന്റ്(WIM )സംസ്ഥാന കമ്മറ്റി നടത്തുന്ന പ്രചാരണ കാംപയിൻ സമാപനത്തിന്റെ ഭാഗമായി, താനൂർ മണ്ഡലം കമ്മറ്റിയിയുടെ നേതൃത്വത്തിൽ, ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും സ്ത്രീധന പീഡന രഹിതവും, സ്ത്രീ സുരക്ഷിതവുമാക്കണമെന്നും ആവശ്യപെട്ട് കൊണ്ട്, മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ ഒഴൂർ പഞ്ചായത്ത്‌ പ്രസിഡന്റ് കെ യൂസഫ്,തന്നാളൂർ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചർ,താനൂർ നഗരസഭ വൈസ് ചെയർപേഴ്സൻ സി കെ സുബൈദ, എന്നിവർക്ക് നിവേദനം നൽകി,

മണ്ഡലം പ്രസിഡന്റ് മുനീറ സൈദലവി, സെക്രട്ടറി കെ റംസിയ,ഭാരവാഹികളായ ജുമൈലത്ത് മൻസൂർ,അസ്മ ഉസ്മാൻ, സെമീറ ഷാജി,ഫസീല നാസർ എന്നിവർ സംബന്ധിച്ചു.