വാരിയംകുന്നന്‍ താലിബാനിയെന്ന പരാമര്‍ശം; അബ്ദുല്ലക്കുട്ടിക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം
തിരൂരങ്ങാടി: സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാനിയാക്കി പ്രസ്താവനയിറക്കിയ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് മലപ്പുറം എസ് പി സുജിത്ത് ദാസ് ഉത്തരവിട്ടു.
മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു എ റസാഖ് മലപ്പുറം പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി.