മാർബിൾ ലോഡിറക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം
പാണ്ടിക്കാട്:
മാർബിൾ ലോഡിറക്കുന്നതിനിടെ ഇടയിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. പാണ്ടിക്കാട് കൊടശ്ശേരിയിലെ മാർബിൾ കടയിൽ ലോഡ് ഇറക്കുകയായിരുന്ന രാജസ്ഥാൻ സ്വദേശി മണിലാലാണ് മരിച്ചത്.

ലോറിയിൽ നിന്ന് കടയിലേക്ക് ലോഡിറക്കുന്നതിനിടെ ഇടയിൽ കുടുങ്ങിയാണ് രാജസ്ഥൻ സ്വദേശി മണിലാൽ മരിച്ചത്. മഞ്ചേരിയിൽ നിന്നെത്തിയ അഗ്നി രക്ഷ സേന, പാണ്ടിക്കാട് പോലീസ്, ട്രോമ കെയർ, പോലീസ് വളണ്ടിയർമാർ, നാട്ടുകാർ എന്നിവർ ചേർന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദ്ദേഹം പുറത്തെടുത്തത്.
