ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി പിന്നിട്ടു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി പത്തൊൻപത് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.45.88 ലക്ഷം പേർ മരിച്ചു. നിലവിൽ ഒരു കോടി എൺപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ നാൽപതിനായിരത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 6.66 ലക്ഷം പേർ മരിച്ചു.മൂന്ന് കോടി പതിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 39,948 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.40 ലക്ഷം പേർ മരിച്ചു.നാല് ലക്ഷത്തോളം പേരാണ് നിലവിൽ ചികിത്സയിലുള്ളത്.മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.