ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ ധര്‍ണ്ണ നടത്തി

മലപ്പുറം:കേരള ഗ്രാമീണ ബാങ്കില്‍ നടത്തിയ സ്ഥലം മാറ്റങ്ങളിലെ അപാകതകള്‍ പരിഹരിക്കണമെന്നും, തികച്ചും തൊഴിലാളി വിരുദ്ധമായ ട്രാന്‍സ്ഫര്‍ പോളിസി തിരുത്തണമെന്നും ആവശ്യപ്പെട്ട് ജീവനക്കാരും ഓഫീസര്‍മാരും ഇന്ന് മലപ്പുറത്ത് ബാങ്കിന്റെ ഹെഡാഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. എംപ്ലോയീസ് അസോസിയേഷന്റെയും ഓഫീസേഴ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ധര്‍ണ്ണ ,ബാങ്ക് എംപ്‌ളോയീസ് അസോസിയേഷന്‍ (എ ഐ ബി ഇ എ ) സംസ്ഥാന ജന:സെക്രട്ടരി സി.ഡി. ജോസ്സണ്‍  ഉല്‍ഘാടനം ചെയ്തു.

ട്രാന്‍സ്ഫര്‍ പോളിസിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്, കേരള ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും മലപ്പുറത്ത് ഹെഢാഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ എ ഐ ബി ഇ എ സംസ്ഥാന ജന.. സെക്രട്ടറി സി.ഡി. ജോസ്സണ്‍ ഉല്‍ഘാടനം ചെയ്യുന്നു.

കാനറാ ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്‍ ദേശീയ ജന.. സെക്രട്ടരി എച്ച്: വിനോദ് കുമാര്‍, എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടരി ബി രാംപ്രകാശ്,
ഗ്രാമീണ ബാങ്ക് റിട്ടയറീസ് അസോ: ജന.. സെക്രട്ടരി കെ.പി.മുഹമ്മദ്, ഓഫീസേഴ്‌സ് അസോ.. പ്രസിഡന്റ് പി.ഉപേന്ദ്രന്‍,എ ഐ ബി ഇ എ, ജില്ലാ സെക്രട്ടരി എ അഹമ്മദ് തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.കോഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഒ.പ്രജിത് കുമാര്‍
അദ്ധ്യക്ഷത വഹിച്ചു.  മിഥുന്‍ എസ്. കുമാര്‍ സ്വാഗതവും, .വിവേക് ടി.ജി. നന്ദിയും പറഞ്ഞു.