ഹരിത കര്‍മ്മ സേനക്ക് മഴക്കോട്ടുകള്‍ നല്‍കി


കോട്ടക്കല്‍ : കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് കോട്ടക്കല്‍ നഗരസഭ ഹരിത കര്‍മ്മ സേനക്ക് മഴക്കോട്ടുകള്‍ നല്‍കി. കോട്ടക്കല്‍ നഗരസഭയിലെ ഹരിതസേനക്കുള്ള മഴക്കോട്ടുകള്‍ ബാങ്ക് പ്രസിഡന്റ് കെ എം റഷീദ് കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീറിന് കൈമാറി. ഹരിത കര്‍മ്മ സേന പ്രസിഡന്റ് സരോജിനിക്ക് മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബുഷ്‌റ ഷബീറും ഹരിത കര്‍മ്മ സേനസെക്രട്ടറി  അല്‍ഫോണ്‍സക്ക് മുനിസിപ്പല്‍ വൈസ് ചെയ ര്‍മാന്‍ പി ടി ഉമ്മറും മഴക്കോട്ടുകള്‍ വിതരണം ചെയ്തു.

കോട്ടക്കല്‍ നഗരസഭയിലെ ഹരിതസേനക്കുള്ള മഴക്കോട്ടുകള്‍ കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം റഷീദ് കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീറിന് കൈമാറുന്നു

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പാറളി റംല ടീച്ചര്‍ , പുതുക്കുടി മറിയാമു, ബാങ്ക് വൈസ് പ്രസിഡന്റ് അഹമ്മദ് മണ്ടയപ്പുറം, ഡയറക്ടര്‍മാരായ അന്‍വര്‍ മങ്ങാടന്‍, മൊയ്തു     കോരങ്ങത്ത്, മച്ചിഞ്ചേരി മൊയ്തീന്‍, ആസ്യ വടക്കേതില്‍, വേലായുധന്‍ ചോലക്കല്‍, ബാങ്ക് സെക്രട്ടറി വി കോമു, അസി. സെക്രട്ടറി മുഹമ്മദ് ഷാ, ഡി പി ഉസ്മാന്‍, സിഡിഎസ് പ്രസിഡന്‍ര് സഹിറാബി എന്നിവര്‍ പങ്കെടുത്തു.