യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ‘1921 ലേക്കൊരു ചരിത്ര സഞ്ചാരം’ വെള്ളിയാഴ്ച

തിരൂർ: സ്വതന്ത്ര സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്നും മലബാർ സമര നായകരെ നീക്കംചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് തിരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക്
2.30 ന് പ്രതിഷേധ ജാഥ സംഘടിപ്പിക്കും.
‘1921 ലേക്കൊരു ചരിത്ര സഞ്ചാരം’ എന്ന സമര ജാഥ തിരുന്നാവായ എടക്കുളം ജുമാമസ്ജിദ് മുതൽ തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാൾ വരെയാണ്.


‘രക്തം കൊണ്ടെഴുതിയ ചരിത്രം കാവികൊണ്ട് മായ്ക്കാനാവില്ല’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ ജാഥ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി കെ
ഫൈസൽ ബാബു ഉദ്ഘാടനം ചെയ്യും.


സമാപന സമ്മേളനം കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം നിർവഹിക്കും.അബ്ദുറഹ്മാൻ രണ്ടത്താണി, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് ഷെരീഫ് കുറ്റൂർ, വെട്ടം ആലിക്കോയ തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.