Fincat

ചന്ദ്രിക കേസിൽ നാളെ ഇഡിക്കുമുന്നിൽ ഹാജരാവുമെന്ന് കെ ടി ജലീൽ

മലപ്പുറം: ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ തെളിവുകൾ കൈമാറുന്നതിനായി നാളെ കെ ടി ജലീല്‍ ഇഡിക്ക് മുന്നിൽ ഹാജരാവും. ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ജലീലിന് ഇ ഡി നോട്ടിസ് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഹാജരാവുന്നതെന്നും ഏഴ് തെളിവുകൾ കൈമാറുമെന്നും ജലീൽ അറിയിച്ചു.

1 st paragraph

അതേസമയം, എ ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ മുന്നണിയിൽ ഒറ്റപ്പെടുന്ന നിലയിലാണ് കെ ടി ജലീൽ.കള്ലപ്പണ നിക്ഷേപത്തെക്കുറിച്ച് ഇഡി അന്വേഷിക്കണമെന്ന ആവശ്യത്തെ ഇന്നലെ മുഖ്യമന്ത്രി തള്ളിയിരുന്നു. അതിനുപിന്നാലെ ഇന്ന് സഹകരണ മന്ത്രി വാസവനും ജലീലിനെ തള്ളിപ്പറഞ്ഞിരുന്നു. മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്റ് ചെയ്തിട്ടുന്തെന്നും വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ കെ ടി ജലീലിനെ നേരിട്ട് വിളിച്ച് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിലുള്ള അതൃപ്തി അറിയിച്ചുവെന്നാണ് സൂചന.

2nd paragraph

ഇ ഡി ചോദ്യം ചെയ്തതോടെ ജലീലിന് ഇ ഡിയില്‍ വിശ്വാസം കൂടിയെന്ന് പരിഹസിച്ചുകൊണ്ടാണ് ജലീലിനെ മുഖ്യമന്ത്രി ഇന്നലെ പരസ്യമായി തള്ളിപ്പറഞ്ഞത്. ഇതിന് തൊട്ടുപിന്നാലെ ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചിരുന്നു. ‘മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും അദ്ദേഹത്തിനുണ്ടെന്നും ജലീല്‍ ഫേസ്ബുക്കിൽ പറഞ്ഞിരുന്നു.