വാഹന ഗതാഗതം നിരോധിച്ചു
നിലമ്പൂര്‍ – പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കാളികാവ് മുതല്‍ കരുവാരക്കുണ്ട് ചിറക്കല്‍ വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം തിങ്കളാഴ്ച (2021 സെപ്തംബര്‍ 13) മുതല്‍ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ഞ്ചിനീയര്‍ അറിയിച്ചു. ഈ പാതയിലൂടെ പോകേണ്ട വാഹനങ്ങള്‍ കരുവാരക്കുണ്ട് – കൂട്ടത്തി – നീലാഞ്ചേരി – കാളികാവ് വഴി പോകണം.
നിലമ്പൂര്‍ മണ്ഡലത്തിലെ എടക്കര – പാലേമാട് – മരുത റോഡിലുള്ള കരിയംതോട് പാലത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 2021 സെപ്തംബര്‍ 15 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ അറിയിച്ചു. മരുത ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ നാരേക്കാവ് ടൗണില്‍ നിന്ന് മേക്കുരവ വഴി പോകണം.