സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു
പാലക്കാട്: സിമന്റ് കട്ട തലയിൽ വീണ് പാലക്കാട് അഞ്ച് വയസുകാരൻ മരിച്ചു.

പാലക്കാട് മുതലമട ചെമ്മണാമ്പതി അളകാപുരി കോളനിയിൽ ഭുവേനേഷ് കണ്ണന്റെയും ഭുവനേശ്വരിയുടെയും ഏക മകൻ കനീഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ എട്ടുവയസുകാരൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.