ശുചിത്വ മിഷൻ നവകേരള അവാർഡ് തിരൂർ നഗരസഭക്ക്
മലപ്പുറം ജില്ലയിലെ നഗരസഭകളിൽ നിന്നും തിരൂർ നഗരസഭക്ക് മാത്രമാണ് ഈ അംഗീകാരം.
തിരൂർ: ശുചിത്വ മാലിന്യ സംസ്കരണത്തിൽ നൂതന മാർഗങ്ങൾ അവലംബിച്ചു നഗരത്തെ മാലിന്യ മുക്ത നഗരമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ നടത്തിയതിനാണ് നവകേരള പുരസ്കാരം ലഭ്യമായത്, 2 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് മാലിന്യ സംസ്കരണം. നഗരഭരണം കൂടുതൽ ക്രിയാത്മക പദ്ധതികൾ ആവിഷ്കരിച്ചു വരുന്ന മേഖലയുമാണിത്. സ്ഥസ്ഥാന തലത്തിൽ ലഭിച്ച ഈ അംഗീകാരം സഹപ്രവർത്തകരുടേയും,നഗരസഭാ ജീവനക്കാരുടേയും, പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്.
ഖരമാലിന്യ സംസ്കരണത്തിനു ഫലപ്രദമായ സൗകര്യങ്ങൾ ഒരുക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരമാണിത്.

ഹരിത മിഷനും ശുചിത്വമിഷനും ചേർന്നു നടത്തിയ പരിശോധനയിൽ 70 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയാണ് നഗരസഭ അംഗീകാരം നേടിയെടുത്. മാലിന്യങ്ങളുടെ കൃത്യമായ സംസ്കരണമാണ് ഇവിടെ നടക്കുന്നത്. മാലിന്യ സംസ്കരണം കാര്യക്ഷമമായതോ ടെ നഗരശുചീകരണവും ഭംഗിയായി നടക്കുന്നുണ്ട്.