തെന്നല പഞ്ചായത്ത് ഓഫീസിൽ മോഷണ ശ്രമം പൂട്ടുകൾ തകർത്തു, ഫയലുകൾ വാരി വലിച്ചിട്ട നിലയിൽ
തെന്നല പഞ്ചായത്ത് ഓഫീസിൽ മോഷണ ശ്രമം. ഓഫീസിന്റെ പൂട്ടുകൾ തകർത്തു അകത്തു കടന്ന മോഷ്ടാവ് ഫയലുകൾ വാരി വലിച്ചിട്ട നിലയിലാണ്. മുമ്പിലെ ഗ്രില്ലിന്റെയും വാതിലിന്റെയും പൂട്ടുകളാണ് തകർത്തത്. മേശയിലെയും അലമാരായിലെയും ഫയലുകളും രേഖകളും അലങ്കോലപ്പെടുത്തിയിട്ടുമുണ്ട്.
രാവിലെ വന്ന സ്വീപ്പറാണ് പൂട്ടുകൾ തകർത്തത് കണ്ടത്. സംഭവത്തിൽ സെക്രട്ടറി പോലീസിൽ പരാതി നൽകിയതായി പ്രസിഡന്റ് സലീന കരുമ്പിൽ പറഞ്ഞു.