വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി
കോട്ടക്കൽ: പുത്തൂരിൽ വെച്ച് വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി. രണ്ടത്താണി പൂവൻചിന കുന്നത്തൊടി യൂസഫ് (32), ആറ്റുപുറം ഒഴുക്കപ്പറമ്പിൽ റഷീദ് (26) എന്നിവരെ അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയും പാർട്ടിയും ചേർന്ന് വാഹനപരിശോധന നടത്തുന്നതിനിടയിൽ ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാറിൽ നിന്നും 6.026 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.

പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ ഉമ്മർകുട്ടി,പ്രദീപ്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ,ഷിഹാബുദ്ദീൻ,

ദിദിൻ,വിനീഷ്,അരുൺ ജയകൃഷ്ണൻ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു,ലിഷ എന്നിവരും പങ്കെടുത്തു.