കലാകാരന്മാർക്ക് ഒരു കൈത്താങ്ങ് ബ്രോഷർ പ്രകാശനം ചെയ്തു.
തിരൂർ: ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് കലാകാരന്മാർക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ നടത്തപ്പെടുന്ന ബിരിയാണി ചലഞ്ചുമായി ബന്ധപ്പെട്ട് ബ്രോഷർ പ്രകാശനം
ഡിസിസി ജനറൽ സെക്രട്ടറി പന്ത്രോളി മുഹമ്മദാലി നൗഷാദ് ഷാക്ക് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

അരുൺ ചെമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് DR.അബു കുമ്മാളി മുഖ്യ പ്രഭാഷണം നടത്തി നൗഫൽ മേച്ചേരി അധ്യക്ഷത വഹിച്ചു. തിരൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് യാസർ പയ്യോളി,

രതീഷ് കൃഷ്ണ, ജംഷീർ പാറയിൽ, ഇ.കെ.സൈനുദ്ദീൻ, മനോജ് ചമ്രവട്ടം, ഷമീർ ബാബു, കുഞ്ഞമ്മുട്ടി, വിജയൻ ചെമ്പഞ്ചേരി, സംസ്ഥാന സെക്രട്ടറി റംഷീദ് മേലാക്കം, നൗഷാദ് പരന്നേക്കാട് തുടങ്ങിയ പ്രമുഖ നേതാക്കൾ ആശംസ അർപ്പിച്ച് സംസാരിച്ചു.
