മലപ്പുറം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു.
ദുബൈ: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് വെള്ളാട്ട് തൊടികയില്‍ പരേതനായ അക്ബറിന്റെ മകന്‍ മുഹമ്മദ് നൗഫല്‍ (38) ആണ് ദുബൈയില്‍ മരിച്ചത്. സലൂണില്‍ ജോലി ചെയ്യുകയായിരുന്നു.

പട്ടിക്കാട് ചുങ്കം സ്വദേശിനി സുനീറയാണ് ഭാര്യ. മക്കള്‍ – സിയാദ്, സനു, സനമോള്‍. മാതാവ് – റംലത്ത്. സഹോദരങ്ങള്‍ – അനീസ്, ഷാനവാസ്, ബുഷ്‍റ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.