പൊന്നാനി-കുറ്റിപ്പുറം ദേശീയപാതയിൽ സ്വകാര്യ ബസുകൾക്ക് യാത്രാനുമതി നൽകണം-കോൺഗ്രസ്

പൊന്നാനി: പൊന്നാനി- കുറ്റിപ്പുറം ദേശീയപാത ഏഴുവർഷം മുൻപ് ഗതാഗതത്തിന് വേണ്ടി തുറന്നു കൊടുത്തിട്ടും സ്വകാര്യ ബസുകൾക്ക് യാത്രാ അനുമതി അനുവദിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. പൊന്നാനിയിൽ നിന്നും കുറ്റിപ്പുറത്തേക്ക് എടപ്പാൾ വഴി പോകേണ്ട ഗതികേടിലാണ് പൊന്നാനിയിലെ ജനങ്ങൾ. എറണാകുളം-കോഴിക്കോട് ബസ് സർവീസുകൾക്ക് പൊന്നാനി ദേശീയപാത വഴിയുള്ള യാത്ര അനുമതിയും ഗതാഗത വകുപ്പ് നൽകുന്നില്ല.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് വർഷങ്ങൾക്ക് മുൻപ് നിർമ്മാണം പൂർത്തീകരിച്ച കുറ്റിപ്പുറം- പൊന്നാനി ദേശീയപാതയിൽ സ്വകാര്യ ബസ്സുകൾക്ക് യാത്രാനുമതി നൽകി ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ഗതാഗത വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. എ പവിത്രകുമാർ, എൻ പി സേതുമാധവൻ, യു മുഹമ്മദുകുട്ടി, പ്രദീപ് കാട്ടിലായിൽ,കെ ജയപ്രകാശ്, സി എ ശിവകുമാർ, മണ്ഡലം പ്രസിഡണ്ടുമായ എം അബ്ദുൽ ലത്തീഫ്, എൻ പി നബീൽ, ഹിളർ കാഞ്ഞിരമുക്ക് എന്നിവർ പങ്കെടുത്തു സംസാരിച്ചു.