ഗൈഡ് നിരസിച്ചതിൽ മനംനൊന്ത് ഗവേഷക വിദ്യർത്ഥിനി ആത്മഹത്യ ചെയ്തു,
പാലക്കാട്: ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതിൽ മനംനൊന്ത് ഗവേഷക വിദ്യർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലംകോട് പൈലൂർമുക്ക് സ്വദേശി കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരിയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.

കോയമ്പത്തൂർ അമൃത കോളേജിൽ ഗവേഷക വിദ്യാർത്ഥിനിയായിരുന്ന കൃഷ്ണകുമാരിയുടെ ഗവേഷണം മുടക്കാൻ അവിടുത്തെ അദ്ധ്യാപകർ മനപൂർവം ശ്രമിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. അദ്ധ്യാപകരുടെ നിരന്തരമായ പീഡനത്തിൽ മനംനൊന്താണ് കൃഷ്ണകുമാരി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. കൃഷ്ണകുമാരി സമർപ്പിച്ച ഗവേഷക പ്രബന്ധം പ്രത്യേകിച്ച് കാരണം ഒന്നും കൂടാതെ ഗൈഡ് നിരസിച്ചുവെന്നും തന്റെ ഇത്രയും നാളത്തെ അധ്വാനം പാഴായെന്നോർത്ത് കൃഷ്ണകുമാരിക്ക് വലിയ വിഷമം ഉണ്ടായിരുന്നതായും സഹോദരി മാദ്ധ്യമങ്ങളോട് പറഞ്ഞു.