കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നിലപാടിൽ സബർമതി കൾച്ചറൽ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

എടപ്പാൾ: രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മതേതര മൂല്യങ്ങൾക്കും ഊർജ്ജം പകർന്ന ഗാന്ധിയൻ ആശയങ്ങളേയും നെഹ്റുവിയ ചിന്തകളെയും പാടെ അവഗണിച്ചും സമൂഹത്തിൽ വിഭജനത്തിന്റെ വിത്തുകൾ ഒളിച്ചു കടത്താൻ പ്രേരകമായ വിധത്തിൽ ഹിന്ദുത്വ അജണ്ടകൾ കണ്ണൂർ യൂണിവേഴ്സിറ്റി പിജി സിലബസിൽ ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാറിന്റെയും കണ്ണൂർ യൂണിവേഴ്സിറ്റി അധികൃതരുടെയും നിലപാടിൽ സബർമതി കൾച്ചറൽ ഫോറം കേരള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന ഈ ചരിത്ര വേളയിൽ ഗാന്ധി മുതൽ സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തിൽ ജീവാർപ്പണം ചെയ്ത രാഷ്ട്രി ശില്പികളെ തമസ്ക്കരിക്കുവാൻ കേന്ദ്ര – കേരള ഭരണ കൂടങ്ങൾ നടത്തുന്ന സംഘടിത ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ജനാധിപത്യ കക്ഷികളും സാംസ്ക്കാരികപ്രവർത്തകരും മുന്നിട്ടിറങ്ങണമെന്നും സബർമതി കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.

സംസ്ഥാന ചെയർമാൻ ഡോ. പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ കൺവീനർ സുരേന്ദ്രൻ വെട്ടത്തൂർ ആധ്യക്ഷത വഹിച്ചു ഡോ: ബിജു , കെ വി മനോജ്, ജയദേവൻ, അഡ്വ: ഫരീദ ബാനു, ഉണ്ണികൃഷ്ണൻ പൂഴിക്കാട്, ഫിറോസ്‌ ഖാൻ അണ്ണക്കമ്പാട്, നിസാം ചിതറ, ഉണ്ണികൃഷ്ണൻ പൊന്നാനി, സതീഷ് ആനക്കര, കെ.വി ശശികുമാർ , വി.വി ബാബു,ഡോ അരവിന്ദാക്ഷൻമനാട്ട്, ആർ. പ്രസന്നകുമാരി ടീച്ചർ എന്നിവർ സംസാരിച്ചു.