സർവ്വെ നടപടികൾക്കായി ഭാരതപുഴയിലിറങ്ങി കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു.
കുറ്റിപ്പുറം: ദേശീയാപാത 66ലെ നവീകരണപ്രവൃത്തികളുടെ ഭാഗമായ സർവ്വെ നടപടികൾക്കായി പുഴയിലിറങ്ങിയ സ്വകാര്യ കമ്പനി ജീവനക്കാരായ രണ്ട് യുവാക്കൾ ഒഴുക്കിൽപെട്ടു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമനായി തിരച്ചിലാരംഭിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. ആന്ധ്ര സ്വദേശി പനീന്ദ്ര(22)യെയാണ് കാണാതായതെന്നറിയുന്നു. പാതയുടെ വികസനത്തിന് കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയുടെ ജീവനക്കാരനാണിയാൾ എന്നാണ് പുറത്ത് വരുന്ന വിവരം. കുറ്റിപ്പുറം പോലീസും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിലാരംഭിച്ചു. ദേശീയപാതയുടെ നവീകരണത്തിൻ്റെ ഭാഗമായി പുഴയിലിറങ്ങി സർവ്വെ നടപടികൾ ചെയ്ത് തിരികെ കരയിൽ കയറുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.