എ.പി.ജെ അബ്ദുല്‍ കലാം ട്രസ്റ്റിന്റെ പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന 10 വീടുകളുടെ കട്ടിലവെപ്പ് കര്‍മ്മം വി.ഡി സതീഷന്‍ നിര്‍വ്വഹിച്ചു
തിരൂര്‍: തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.പി.ജെ അബ്ദുല്‍കലാം ട്രസ്റ്റ് പാവങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന 10 വീടുകളുടെ കട്ടില വെപ്പ് കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിച്ചു. തിരൂര്‍ തെക്ക്മുറിയിലെ എസ്.എസ്.എം പോളി ടെക്‌നിക്കിന് സമീപം കോഹിനൂര്‍ നൗഷാദിന്റെ വീടിന്റെ സമീപത്ത് അദ്ദേഹം സൗജ്യമായി നല്‍കിയ 65 സെന്റ് സ്ഥലത്താണ് പുതിയ വീടുകള്‍ വെച്ച് നല്‍കുന്നത്. രണ്ട് പ്രളയങ്ങളുടെയും മഹാമാരിയുടെയും സാമ്പത്തിക മാന്ദ്യത്തിന്റെയും ഈ കെട്ടകാലത്തില്‍, ഈ കൂരിരുട്ടില്‍ വെളിച്ചമാവുകയാണ് എ.പി.ജെ അബ്ദുല്‍കലാം ട്രസ്റ്റ്. പാവങ്ങളുടെ സംങ്കടം കേള്‍ക്കാനും ദുഖങ്ങള്‍ മനസ്സിലാക്കാനും നമ്മുക്ക് മനസ്സുണ്ടാകണം. കഷ്ടപ്പെടുന്നവരെ ചേര്‍ത്തുപിടിക്കണം. അന്യരുടെ സംങ്കടങ്ങള്‍ സ്വന്തം സംങ്കടങ്ങള്‍ ആക്കി മാറ്റി റിലീഫ് രംഗത്ത് മാതൃകയാവുകയാണ് ഈ ട്രസ്റ്റ് സന്നദ്ധതയുണ്ടെങ്കില്‍ നാട്ടുകാര്‍ ഇത്തരം സംരംഭങ്ങളെ സഹായിക്കും അദ്ദേഹം പറഞ്ഞു.കട്ടിലവെപ്പ് കര്‍മ്മത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് കെ.ശരീഫ അദ്ധ്യക്ഷത വഹിച്ചു. എ.പി അനില്‍കുമാര്‍ എം.ല്‍.എ, താനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി ശംസുദ്ദീന്‍, താനൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ. സല്‍മ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. പുഷ്പ (തലക്കാട്), ഹാജറ (പൊന്‍മുണ്ടം), ഇസ്മായില്‍ പത്തംപാട് (നിറമരുതൂര്‍) കെ.പി.സി.സി സെക്രട്ടറിമാരായ ഇ. മുഹമ്മദ് കുഞ്ഞി, കെ.പി നൗഷാദലി, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ഫിറോസ് കുന്നുംപറമ്പില്‍, കെ.പി.ഒ റഹ്മത്തുല്ല, പി.പി അബ്ദുറഹിമാന്‍, ഡോ. മീന മേനോന്‍, ഡോ. ഫബിത, കുറ്റിയില്‍ സുഷീല, ടി. ബീരാന്‍കുട്ടി, സിദ്ധീഖ് പന്താവൂര്‍, അഡ്വ. നെസ്‌റുള്ള, യാസര്‍ പൊട്ടച്ചോല, ഫൈസല്‍ ബാബു പുല്ലൂര്‍, വാഹിദ് അന്നാര, അഡ്വ. എന്‍.വി സിന്ധു, നാലകത്ത് ഫിറോസ്, കെ.പി
സുപ്രിയ, ഷെറിനാ ഷെറിന്‍ കോഴിക്കോട്, അഡ്വ. സെബീന സംസാരിച്ചു.
ഒരു വര്‍ഷത്തിനുള്ളില്‍ വീടുകള്‍ കൈമാറും, 8 ലക്ഷം രൂപ ചെലവിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. തിരൂര്‍ എസ്.എസ്.എം പോളി ടെക്‌നിക്ക് സൗജന്യമായാണ് വീടുകളുടെ പ്രൊജക്ടിന് സാങ്കേതിക സഹായം നല്‍കുന്നത്.