Fincat

ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് ചായക്കട കത്തിനശിച്ചു

കൂട്ടായി സുൽത്താൻ ബീച്ചിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് കത്തിനശിച്ച ഹസൈനാരുടെ ചായക്കടയിൽ അഗ്നിരക്ഷാസേന തീയണയ്ക്കുന്നു
പുറത്തൂർ : കൂട്ടായി സുൽത്താൻ ബീച്ചിൽ ചായക്കടയിൽ തീപ്പിടിത്തം. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഓലമേഞ്ഞ കട പൂർണമായും കത്തിനശിച്ചു. ഹസ്സനാരുപുരയ്ക്കൽ കുന്നത്ത് ഹസൈനാരുടെ കടയിലാണ് ഞായറാഴ്‌ച ഉച്ചയ്ക്കുശേഷമാണ് തീപ്പിടിത്തമുണ്ടായത്.

1 st paragraph

ഗ്യാസിൽനിന്ന് തീപടരുന്നതുകണ്ട് കടയിലുണ്ടായിരുന്ന രണ്ടുപേർ പുറത്തേക്കോടിയതിനാൽ ആളപായമുണ്ടായില്ല. കടയ്ക്കകത്തുണ്ടായിരുന്ന രണ്ടു ഗ്യാസ് സിലിൻഡറും കത്തിയിരുന്നു. ഓടിക്കൂടിയ നാട്ടുകാരും മത്സ്യത്തൊഴിലാളികളും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തിരൂരിൽനിന്ന് രണ്ടു യൂണിറ്റ്‌ അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

2nd paragraph