പന്തീരാങ്കാവ് യു.എ.പി.എ കേസ്: സി.പി. ഉസ്മാൻ പിടിയിൽ
മലപ്പുറം: പന്തീരാങ്കാവ് യു.എ.പി.എ കേസിലെ മൂന്നാം പ്രതി സി.പി. ഉസ്മാൻ പിടിയിൽ. മലപ്പുറം പട്ടിക്കാട് നിന്ന് ഇന്നലെ രാത്രി പത്തോടെയാണ് ഉസ്മാനെ എ.ടി.എസ് അറസ്റ്റ് ചെയ്തത്.

പോരാട്ടം പ്രവർത്തകനാണ് 35കാരനായ ഉസ്മാൻ. ഉസ്മാനുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് അലനും താഹയും അറസ്റ്റിലാകുന്നത്. അലനും താഹക്കും ലഘുലേഖ കൈമാറിയത് ഉസ്മാനാണെന്നാണ് പൊലീസ് പറയുന്നത്.

2016 ഫെബ്രുവരി 26ന് സഹോദരിയുടെ വീട്ടിൽനിന്നും നേരത്തെ അറസ്റ്റിലായിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.