ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ 18കാരന്‍ മരിച്ചു
ചങ്ങരംകുളം:ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ 18കാരന്‍ മരിച്ചു.ചങ്ങരംകുളം ചിയ്യാനൂർ ചോലയിൽ കബീറിന്റെ മകൻ നിസാമുദ്ധീൻ (18)ആണ് മരിച്ചത്.രാവിലെ ആറു മണിക്ക് കോഴിക്കര ഫുട്ബോൾ കോർട്ടിലേക് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതായിരുന്നു.

കളി നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു