കടകശ്ശേരി തട്ടോട്ടിൽ ഇയ്യാത്തുമ്മയുടെ കൊലപാതകം പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, പി ഡി പി

തവനൂർ: കടകശ്ശേരി സ്വദേശിനി തട്ടോട്ടിൽ ഇയ്യാത്തുമ്മ (70) യുടെ ദാരുണമായ കൊലപാതകം നടന്നിട്ട് മൂന്ന്മാസത്തിലേക് കടക്കുമ്പോഴും കൊലപാതകത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിക്കുന്നത് എന്നും പ്രതികളെ ഉടൻ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും പി ഡി പി. തവനൂർ മണ്ഡലം കൌൺസിൽ യോഗം ആവശ്യപ്പെട്ടു.

പോലീസ് പുറത്തുവിട്ട പ്രതിയുടെ രേഖാചിത്രം

ജൂൺ 20 നു വൈകീട്ട് 6 മണിക്ക് കൊല ചെയ്യപ്പെട്ട ഇയ്യാത്തുമ്മയുടെ 25 പവൻ സ്വർണഭരണം നഷ്ടപ്പെടുകയും പ്രദേശത്തെ മൊത്തം ഭീതിയിലാഴ്തുകയും ചെയ്ത സംഭവം അതീവ ഗൗരവത്തോടെ കാണണമെന്നും പോലീസിന്റെ നിസ്സംഘതയിൽ പ്രതിഷേധിച്ചു ശക്തമായ സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രസ്തുത ആവശ്യം ഉന്നയിച്ചു ജില്ലാ പോലീസ് സൂപ്രണ്ട്. തീരുർ dysp എന്നിവർക്ക് നിവേദനം സമർപ്പിക്കാനും യോഗം തീരുമാനിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ. വി. സൈതാലിക്കുട്ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി, ജാഫറലി ദാരിമി ഉദ്ഘാടനം ചെയ്തു.

ഷoലീഖ് കടകശ്ശേരി. കല്ലിങ്ങൽ മൂസ.വി സൈതാലി ഹാജി. മുസ്തഫ മറവന്ത. നവാസ് തിണ്ഡലം. വി. കെ. അബൂബക്കർ. സിദ്ധിഖ് മൗലവി. മുസ്തഫ കടകശ്ശേരി. അഷറഫ് മൗലവി. ഇക്ബാൽ മദീന. എന്നിവർ സംസാരിച്ചു. സലാം അതലൂർ സ്വാഗതവും ബഷീർ മുല്ലശ്ശേരി നന്ദി യും പറഞ്ഞു.