ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന വധശ്രമക്കേസിലെ പ്രതി പിടിയിൽ

എരമംഗലം: പാലപ്പെട്ടി മേഖലയിൽ നിരന്തരം അക്രമം നടത്തി ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായതും, വധശ്രമക്കേസിലും,ഗുണ്ടാ ലിസ്റ്റിലും ഉൾപെട്ട് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന പാലപ്പെട്ടി അമ്പലം ബീച്ചിൽ താമസിക്കുന്ന തെക്കൂട്ട് നാസറിൻ്റെ മകൻ ആകിഫ് (23 ) ആണ്  പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. വധശ്രമം ഉൾപടെ 5 ഓളം കേസുകളിൽ പ്രതിയാണ് ആകിഫ്. ഇയാള്‍ക്കെതിരെ ജില്ലാ കോടതികളിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകൾ നിലവിലുണ്ട്. അക്രമം നടത്തിയ ശേഷം ഹൈദരാബാദിലും തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞ പ്രതി രഹസ്യമായി നാട്ടിൽ എത്തിയ വിവരം അറിഞ്ഞ അന്യേഷണസംഘം  പാലപ്പെട്ടിയിലുള്ള കാപ്പിരിക്കാട് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഗുണ്ടാ സംഘത്തലവൻ ആലുങ്ങൽ റാഫി എന്ന കൂമൻ റാഫിയോടൊപ്പമാണ് ഇയാൾ ഒളിവിൽ കഴിഞ്ഞു വന്നിരുന്നത്. പെരുമ്പടപ്പ് എസ്എച്ച് ഒ വിജിത്ത്.കെ.വിജയൻ,എസ് ഐ മാരായ സുരേഷ്, എ എസ് ഐ ശ്രീലേഷ്,  സി പി ഓ മാരായ  നാസർ, അനീഷ്, മധു, രഞ്ജിത്ത്, വിഷ്ണു,പ്രവീൺ, നിധിൻ  എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി.