കോപ്പറേറ്റീവ് ട്രെയിനിങ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഇൻറർവ്യൂ നടത്തുന്നു.

തിരൂർ: സഹകരണ വകുപ്പിനുകീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിൽ ഉള്ള കേരള ഇൻസ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻറ്ൽ ( കിക്മ) 2021-23 എം ബി എ. (ഫുൾടൈം) ബാച്ചിലേക്ക് സപ്തംബർ
23 ന് വ്യാഴം പകൽ 10 മണി മുതൽ 12.30 വരെ മാവുംകുന്നത്തെ കോപ്പറേറ്റീവ് ട്രെയിനിങ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഇൻറർവ്യൂ നടത്തുന്നു.

ഡിഗ്രിക്ക് 50% മർക്കും മാറ്റ് , സീ മാറ്റ് അല്ലെങ്കിൽ ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവർക്ക്‌ ഈ ഇൻറർവ്യൂവിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ് സി / എസ് ടി വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധന കൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വർഷ റിസൾട്ട് കാത്തിരിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി ഈ ഇൻറർവ്യൂവിൽ പങ്കെടുക്കാം.

ഓൺലൈൻ ആയി
ഇൻറർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്
ttp://meet.google.com/ggy-mcza-ntp

കൂടുതൽ വിവരങ്ങൾക്ക് 8547618290/9995302006
http://www.kicmakerala.in