ഷോര്‍ട്ട് ഫിലീം മത്സരത്തിലെ അവാര്‍ഡുകള്‍ പൈത്തിനിപ്പറമ്പിലെ പ്രാദേശിക കലാകാരന്മാര്‍ക്ക്
മലപ്പുറം : സ്വീഡ് ഇന്ത്യയുടെ അഖില കേരള ഷോര്‍ട്ട് ഫിലീം മത്സരത്തില്‍ മലപ്പുറം പൈത്തിനിപ്പറമ്പിലെ പ്രാദേശിക കലാകാരന്മാര്‍ അഭിനയിച്ച കണ്ടതും കേട്ടതും എന്ന ഷോര്‍ട്ട് ഫിലീം അഞ്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കി. മനുഷ്യ ജീവിതത്തില്‍ കൊറോണ വരുത്തിവെക്കുന്ന ദുരന്തങ്ങളുടെയും പരസ്പര സ്‌നേഹത്തിന്റെയും കഥ പറഞ്ഞ ബന്ധുവാര്, ശത്രുവാര് എന്ന സിരീസിനാണ് അവാര്‍ഡ്.
മികച്ച നടന്‍ സമീര്‍ സി എച്ച്, മികച്ച നടി രമ്യ മോഹന്‍, സഹ നടന്‍ സിദ്ധീഖ് ബാബു, ക്യാമറ മജീദ് പൈത്തിനി , സംവിധാനം ഹനീഫ് രാജാജി എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.