Fincat

തിരൂർ ജില്ലാ ആശുപത്രിയെ തകർക്കരുത്- എസ്ഡിപിഐ സമരകാഹളം നാളെ

തിരൂർ: 6 നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾ വിദഗ്ധ ചികിത്സയ്ക്കായി ആശ്രയിക്കുന്ന തിരൂർ ജില്ലാ ആശുപത്രിയെ തകർക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ്ഡിപിഐ തിരൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായ സമരകാഹളം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരൂർ സിറ്റി ജംഗ്ഷനിൽ നടക്കും. ജില്ലാ ആശുപത്രി ആയിട്ടും വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഇപ്പോൾ ഇവിടെ ലഭിക്കുന്നത്.

1 st paragraph

നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ് ഉള്ള സൗകര്യങ്ങൾ തന്നെ യഥാവിധി ഉപയോഗിക്കാനും ആശുപത്രിയിൽ സാധിക്കാത്ത അവസ്ഥയാണുള്ളത്. യഥാർത്ഥത്തിൽ ഈ ആശുപത്രിയെ ഉയർന്ന നിലവാരത്തിലുള്ള ആശുപത്രി ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എസ്ഡിപിഐ പ്രക്ഷോഭ രംഗത്തിറങ്ങുന്നത്. സമരകാഹളം രാവിലെ 10 മണിക്ക് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എ കെ അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും കൂടാതെ മറ്റു പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുന്നു.

2nd paragraph