Fincat

ഭിന്നശേഷി വിദ്യാർത്ഥികളുടെ വിജയത്തിളക്കത്തിൽ ജി.ബി.എച്ച്.എസ്.എസ് തുല്യതാ പഠന കേന്ദ്രം

തിരൂർ: തിരൂർ നഗരസഭയിലെ ജിബിഎച്ച്എസ്എസ് ഹയർ സെക്കന്ററി തുല്യതാ പഠന കേന്ദ്രത്തിൽ നിന്നും പരിമിതികൾ മറികടന്നു സാക്ഷരതാ മിഷന്റെ ഹയർ സെക്കന്ററി രണ്ടാം വർഷ തുല്യതാ പരീക്ഷയിൽ വിജയത്തിളക്കവുമായി അബ്ദുൽ ബാസിത്, റുക്കിയ എന്നീ വിദ്യാർത്ഥികൾ.
ജി.ബി.എച്ച്.എസ്.എസ് തിരൂരിൽ ആണ്‌ പത്താം തരം തുല്യതാ പരീക്ഷയും എഴുതിയത്.

1 st paragraph
അബ്ദുൽ ബാസിത്

പത്താം തരം തുല്യതാ പരീക്ഷ എഴുതി വിജയിച്ച ഇവർ തുടർന്ന് ഹയർ സെക്കന്ററി തുല്യതക്കു രജിസ്റ്റർ ചെയ്യുകയും തുടർന്ന് പഠനം നടത്തുകയും ചെയ്തു.ഒന്നാം വർഷം എല്ലാ സമ്പർക്ക ക്ലാസ്സുകളിലും ഹാജരാകുകയും പഠി ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ രണ്ടാം വർഷം കൂടുതലും ഓൺ ലൈൻ ക്ലാസ്സുകളിലൂടെയാണ് പഠനം നടന്നത്. നാമമാത്രം ഓഫ്‌ ലൈൻ ക്ലാസുകളാണ് ലഭിച്ചത് അതിലെല്ലാം പങ്കെടുത്തിട്ടുണ്ട്. അരക്കു താഴെ സ്വാധീനമില്ലാത്ത രണ്ടുപേരും പഠനത്തിൽ നല്ല താല്പര്യമുള്ളവരാണ്.

2nd paragraph
റുക്കിയ


ഇനിയും തുടർന്ന് പഠിക്കണമെന്നാണ് രണ്ടു പേരുടെയും ആഗ്രഹം. ഇവർക്കു എല്ലാവിധ പിന്തുണയും നൽകി കോ ഓർഡിനേറ്റർ സതീരത്‌നം കൂടെ തന്നെയുണ്ട്. വിയയോത്സവം പരിപാടി നടത്തി രണ്ടു പേരെയും ആദരിക്കാനുള്ള ഒരുക്കത്തിലാണ് തിരൂർ നഗരസഭ.