ഹയർ സെക്കണ്ടറി പ്രവേശനം; ട്രയൽ അലോട്ട്മെന്റ് പരിശോധന നാളെ വരെ


ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള അലോട്ട്മെന്റ് റിസൾട്ട് 2021 സെപ്റ്റംബർ 13 ന് പ്രസിദ്ധീകരിച്ചിരുന്നു  അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തുവാനും പരിശോധിക്കുവാനും 2021 സെപ്റ്റംബർ 16 വൈകിട്ട് 5 മണി വരെ സമയം അനുവദിച്ചിരുന്നു. അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കുവാനും ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തുവാനുമുള്ള സമയം 2021 സെപ്റ്റംബർ 17 ന് വൈകിട്ട് 5 മണി വരെ ദീർഘിപ്പിച്ച് നൽകിയതായി അറിയിക്കുന്നു.