Fincat

വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കണം: ഇ. ടി

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക്‌ അമിത ചാർജ് ഈടാക്കുന്നത് സംബന്ധിച്ചും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി. മുഹമ്മദ് ബഷീർ എം.പി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി ചർച്ച നടത്തി.

1 st paragraph

കഴിഞ്ഞ വർഷം ഉണ്ടായ വിമാന അപകടത്തെ തുടർന്ന് നിർത്തിവെച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചും സർവീസ് നിർത്തിവെച്ചത് മൂലം യാത്രക്കാർക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ചും എം.പി മന്ത്രിയുമായി വിശദമായി ചർച്ച ചെയ്തു. വിമാന അപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ട്‌ വരട്ടെ എന്നായിരുന്നു ഇതു വരെ പറഞ്ഞുകൊണ്ടിരുന്നത്. റൺവെയുമായി ബന്ധപ്പെട്ട പ്രശ്നം കൊണ്ടല്ല അപകടം ഉണ്ടായതെന്നും മറിച്ച് പൈലറ്റിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് അപകട കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

2nd paragraph

ഈ സാഹചര്യങ്ങൾ കണക്കിലെടുത്തു വലിയ വിമാനങ്ങളുടെ സർവീസ് ഉടനെ പുനരാരംഭിക്കണമെന്ന് എംപി, മന്ത്രിയോട് ആവശ്യപ്പെട്ടു.

വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിനുള്ള കാര്യങ്ങൾ സർക്കാർ ചെയ്തുവരികയാണെന്ന് മന്ത്രി, എംപിയെ അറിയിച്ചു. ഇനിയും ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിനു മറ്റു ഭൗതിക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെങ്കിൽ അത് നിർദ്ദേശിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ റിപ്പോർട്ട്‌ ലഭ്യമാകുമെന്നും ഇക്കാര്യങ്ങൾ സമയബന്ധിതമായി നടക്കണമെന്ന് ആഗ്രഹം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വിമാന കമ്പനികൾ അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള വിഷയത്തിൽ ബന്ധപ്പെട്ടവരുമായി ഉടനെ ചർച്ച ചെയ്യാമെന്നും മന്ത്രി, ഇ. ടി മുഹമ്മദ്‌ ബഷീർ എം. പി ക്കു ഉറപ്പ് നൽകി.