ബഹിരാകാശ ടൂറിസത്തിന് തുടക്കം; സ്പെയ്സ് എക്‌സ് പേടകം വിക്ഷേപിച്ചു
ഫ്ളോറിഡ:ബഹിരാകാശ ടൂറിസത്തിന് തുടക്കം കുറിച്ച് സ്‌പെയ്‌സ് എക്‌സ് പേടകം.ബഹിരാകാശവിദഗ്ദ്ധർ ആരും കയറാത്ത സ്പെയ്‌സ് എക്‌സ് പേടകം നാസയുടെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു.

ഇന്റർനെറ്റ് കൊമേഴ്‌സ്(ഇകോം) കമ്പനിയുടെ ജാരദ് ഐസക്മാൻ നേതൃത്വം നൽകുന്ന സംഘത്തിൽ ഒരു ഭൗമശാസ്ത്രജ്ഞനും കാൻസർ രോഗിയായിരുന്ന ആരോഗ്യപ്രവർത്തകയും എയറോസ്‌പേയ്‌സ് ഡേറ്റ എൻജിനീയറുമാണ് ഉള്ളത്. മൂന്ന് ദിവസം ഇവർ ഭൂമിയെ വലംവയ്ക്കും. എലൺ മസ്‌കിന്റെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമായാണ് ഈ യാത്ര. 200 മില്യൺ ഡോളറാണ് യാത്രക്കായി വിനോദ സഞ്ചാരികൾ മുടക്കിയത്.